Home Local News ഒരു കുടുംബത്തിലെ അഞ്ച് പേരെ വെള്ളച്ചാട്ടത്തിൽ കാണാതായി ; മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

ഒരു കുടുംബത്തിലെ അഞ്ച് പേരെ വെള്ളച്ചാട്ടത്തിൽ കാണാതായി ; മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

0

മുംബൈ: ഒരു കുടുംബത്തിലെ അഞ്ച് പേരെ വെള്ളച്ചാട്ടത്തിൽ കാണാതായതിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. നന്ദെദ് ജില്ലയിലെ സഹസ്രകുന്ദ് വെള്ളച്ചാട്ടത്തിൽ സെപ്തംബർ 25ന് ആണ് ഒരു കുടുംബത്തിലെ അഞ്ച് പേർ വീണ് കാണാതാകുന്നത്. കാണാതായ പ്രവീൺ വല്ലംഷെട്ടവാർ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ 25ന് ആണ് പ്രവീണും കുടുംബവും വെള്ളച്ചാട്ടം കാണാനായി എത്തിയത്. മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സഹസ്രകുന്ദ് വെള്ളച്ചാട്ടം

പ്രവീണിൻ്റെ ഭാര്യയുടെയും 11 വയസുള്ള ഇളയ മകൻ്റെയും മൃതദേഹം സെപ്തംബർ 28, 29 തീയതികളിലായി വെള്ളച്ചാട്ടത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇനി 13, 20 വയസുള്ള രണ്ട് പെൺകുട്ടികളെ കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here