Home National യുവനടൻ അക്ഷത് ഉത്‍കര്‍ഷിനെ ആത്മഹത്യ ചെയ്‍ത നിലയില്‍

യുവനടൻ അക്ഷത് ഉത്‍കര്‍ഷിനെ ആത്മഹത്യ ചെയ്‍ത നിലയില്‍

0

മുംബൈ: യുവനടൻ അക്ഷത് ഉത്‍കര്‍ഷിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ അക്ഷത് ഉത്‍കര്‍ഷിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‍നേഹ ചൗഹാൻ എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന അക്ഷത്‍ അവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.

മുംബൈയില്‍ അന്ധേരിയിലായിരുന്നു ഇരുവരും ഒരുമിച്ച് താസമിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്‍ച നടൻ തന്റെ അച്ഛനെ വിളിച്ചിരുന്നു. അവര്‍ ഒരു ടിവി ഷോ കണ്ടുകൊണ്ടിരുന്നതിനാല്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. തിരിച്ചുവിളിക്കാൻ പലതവണ ശ്രമിച്ചെങ്കിലും അക്ഷത് ഫോണ്‍ എടുത്തില്ല. അക്ഷത് ആത്മഹത്യ ചെയ്‍തെന്ന് പിന്നീട് സ്‍നേഹ ചൗഹാൻ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

അക്ഷത്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് കൊലപാതകമാണെന്ന് അക്ഷത്‍ ഉത്‍കര്‍ഷിന്റെ അച്ഛൻ പറയുന്നു. അമ്പോലി പൊലീസ് സ്‍റ്റേഷനില്‍ കൊലപാതകേസ് രജിസ്റ്റര്‍ ചെയ്യാൻ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല. അസ്വഭാവിക മരണമാണ് രജിസ്റ്റര്‍ ചെയ്‍തത്. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാൻ അവര്‍ തയ്യാറായില്ല. ബിഹാര്‍ പൊലീസിന്റെ സഹായം തേടാനാണ് ശ്രമിക്കുന്നത് എന്നും അക്ഷതിൻ്റെ അച്ഛൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here