തിരുവനന്തപുരം: പാറശാല എംഎൽഎ സി കെ ഹരീന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആൻറിജൻ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻവർധനയുണ്ടാകുന്നതിന് ഇടയിലാണ് ജനപ്രതിനിധികൾക്കും കൊറോണ സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിനും കൊറോണ ബാധിച്ചിരുന്നു. കൂടാതെ പേരാവൂർ എംഎൽഎ സണ്ണി ജോസഫ്, ബാലുശേരി എംഎൽഎ പുരുഷൻ കടലുണ്ടി, അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ എന്നിവർക്കും രോഗബാധ സ്ഥിരീകരിച്ചു.
നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, വി എസ് സുനിൽ കുമാർ, ഇ പി ജയരാജൻ എന്നിവർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതിൽ തോമസ് ഐസക്കും ഇ പി ജയരാജനും രോഗം ഭേദമായി ആശുപത്രി വിട്ടു.