Home State അഭയകേസിൽ വിചാരണ നീട്ടിക്കൊണ്ടു പോകാൻ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ

അഭയകേസിൽ വിചാരണ നീട്ടിക്കൊണ്ടു പോകാൻ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ

0

കൊച്ചി: അഭയകേസിൽ വിചാരണ നീട്ടിക്കൊണ്ടു പോകാൻ ആകില്ലെന്ന് സിബിഐ. ഹൈക്കോടതിയിൽ സിബിഐ ഇക്കാര്യം അറിയിച്ചു. വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ ആണ് സിബിഐ നിലപാട് അറിയിച്ചത്. കൊറോണ സാഹചര്യം കണക്കാക്കി ഇനിയും കേസ് നീട്ടി വക്കരുതെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.

പ്രായമായ അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണയ്ക്ക് സൗകര്യം ഒരുക്കാമെന്നും അതിന്റെ ചിലവ് ഏറ്റെടുക്കാമെന്നും സിബിഐ പറഞ്ഞു. വിചാരണ നടന്നെ മതിയാകൂ എന്ന് കോടതിയും അഭിപ്രായപ്പെട്ടു. ഹർജിയിൽ പ്രതി ഭാഗത്തിന്റെ ഭാഗം കൂടി കേട്ടതിനു ശേഷം ചൊവ്വാഴ്ച വിധി പ്രഖ്യാപിക്കും. അത് വരെ വിചാരണ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here