Home State തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കൂടി

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കൂടി

0

ചെന്നൈ : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ക്കുകൂടി റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് അനുമതി നല്‍കി . ചെന്നൈ സെന്‍ട്രലില്‍നിന്ന് ആലപ്പുഴയിലേക്കും (22639/ 22640) ചെന്നൈ എഗ്‌മോറില്‍നിന്ന് കൊല്ലത്തേക്കും (16723/ 16724) കാരയ്ക്കലില്‍നിന്ന് എറണാകുളത്തേക്കുമാണ് (16187/16188) പ്രതിദിന പ്രത്യേക എക്സ്പ്രസ് തീവണ്ടികള്‍ സര്‍വീസ് നടത്തുക.

ദക്ഷിണ റെയില്‍വേയുടെ അഭ്യര്‍ഥനപ്രകാരമാണ് ഇവയ്ക്ക് അനുമതി നല്‍കിയത്. സര്‍വീസ് ആരംഭിക്കുന്ന തീയതിയും സമയക്രമവും അടുത്ത ദിവസം പ്രഖ്യാപിക്കും. തമിഴ്‌നാട്ടിനുള്ളില്‍ എഗ്‌മോറില്‍നിന്ന് തിരുനെല്‍വേലിയിലേക്കും മധുരയിലേക്കും ചെങ്കോട്ടയിലേക്കും രാമേശ്വരത്തേക്കും തീവണ്ടിസര്‍വീസ് തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here