ന്യൂഡെൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലാത്ത അദ്ദേഹം വസതിയില്‍ നിരീക്ഷണത്തിലാണ്.
ഇന്ന് പതിവ് പോലെ നടത്തിയ കൊറോണ പരിശോധനയ്ക്ക് ശേഷമാണ് ഉപരാഷ്ട്രപതിക്ക് രോഗം സ്ഥിരികരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന് കൊറോണ നെഗറ്റീവാണ്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ 25-ലേറെ അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്മേളനം നേരത്തേ അവസാനിപ്പിച്ചിരുന്നു.