Home Covid-19 കൊറോണ വ്യാപനം; സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ ഇനി നീട്ടി വക്കാൻ കഴിയില്ലെന്ന് യു പി എസ് സി

കൊറോണ വ്യാപനം; സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ ഇനി നീട്ടി വക്കാൻ കഴിയില്ലെന്ന് യു പി എസ് സി

0

ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ ഇനിയും നീട്ടി വക്കാൻ കഴിയില്ലെന്ന് യു പി എസ് സി സുപ്രീം കോടതിയിൽ വ്യക്തമാക്കി.

പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാർഥികൾ നൽകിയ ഹർജിയിൽ കോടതിയിൽ വാദം നടക്കവേയാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.
കൊറോണ വ്യാപനത്തെ തുടർന്നാണ് മെയ് 31 നു നടത്താനിരുന്ന പരീക്ഷ ഒക്ടോബർ 4 ലേക്ക് മാറ്റി വച്ചത്. എന്നാൽ ഇനിയും പരീക്ഷ നീട്ടി വക്കാനാകില്ലെന്ന് യു പി എസ് സി കോടതിയെ അറിയിച്ചു.
രോഗ വ്യാപനത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ സ്ഥിതി കൂടി പരിഗണിച്ച് പരീക്ഷ നീട്ടി വക്കണമെന്ന് ആവശ്യപ്പെട്ട് 20 വിദ്യാർഥികളാണ് ഹർജി നൽകിയത്.

വിഷയത്തിൽ നാളെ തന്നെ വിശദമായ സത്യവാങ്മൂലം നൽകാൻ സുപ്രീം കോടതി യു പി എസ് സിയോട് ആവശ്യപ്പെട്ടു. തുടർന്ന് കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here