ന്യൂഡെല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍ക്കും. രാഹുല്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ പരിപാടി ഈ ആഴ്ചയാകും നടക്കുക.
രാഹുല്‍ പഞ്ചാബില്‍ ഒരു റാലിയെയും അഭിസംബോധന ചെയ്യുമെന്നും ഇതിന്റെ തീയ്യതിയും സ്ഥലവും തീരുമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചതിനു ശേഷം രാഹുല്‍ ഹരിയാനയിലേക്ക് പോകും. കഴിഞ്ഞ രണ്ടുമാസമായി കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ ഭാഗമായാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിൻ്റെ ധര്‍ണ
ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ. ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാര്‍ കാലനിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ധര്‍ണ ഇരിക്കുന്നത്. ജന്മവാര്‍ഷിക ദിനത്തില്‍ ഭഗത് സിങ്ങിന് മുഖ്യമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. സംസ്ഥാന വിഷയമായ കൃഷിയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമില്ല. നിയമനിര്‍മാണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പാവപ്പെട്ട കര്‍ഷകരാണ് രാജ്യത്തെ ഊട്ടുന്നത്