Home Covid-19 സംസ്ഥാനത്ത് കൊറോണ വ്യാപനം അതിസങ്കീർണം; മുന്നറിയിപ്പുമായി ഐഎംഎ

സംസ്ഥാനത്ത് കൊറോണ വ്യാപനം അതിസങ്കീർണം; മുന്നറിയിപ്പുമായി ഐഎംഎ

0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ കൊറോണ വ്യാപനമാണ് ഉള്ളതെന്ന്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്. അതിഗുരുതരമായ വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വളരെ ഗുരതരാവസ്ഥയിലാണ് നാം നിൽക്കുന്നത്. എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ആശുപത്രികളെല്ലാം നിറഞ്ഞിട്ടുണ്ട്. ചികിത്സ വരും ദിവസങ്ങൾ സങ്കീർണ്ണമാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ പ്രതികരണം.

ആൾക്കൂട്ടമുണ്ടാകുന്നതിൽ വലിയ ശ്രദ്ധവേണം. ജീവനാണ് പരമപ്രധാനം. അച്ചടക്കത്തിനുള്ള സമയമാണിപ്പോൾ. സർക്കാരും ജനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ലോക്ക്ഡൗണിലേക്ക് കടക്കാതിരിക്കണമെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണം. ആൾകൂട്ടം ഒഴിവാക്കാൻ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കണമെന്നും ഐഎംഎ പ്രസിഡന്റ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here