Home Covid-19 മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‌ കൊറോണ പോസിറ്റീവ്

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‌ കൊറോണ പോസിറ്റീവ്

0

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‌ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് നിരീക്ഷണത്തിൽ ഇരിക്കെ നടത്തിയ പരിശോധനയിലാണ് കൊറോണ ഫലം പോസിറ്റീവ് ആയത്.

നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജൻ, വിഎസ് സുനിൽ കുമാർ എന്നിവർക്ക് കൊറോണ സ്ഥിരീകരിച്ചിരിന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയ്ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. തോമസ് ഐസക്കിന്റെയും ഇ.പി ജയരാജന്റെയും രോഗം ഭേദമായി. എങ്കിലും ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്. സുനിൽ കുമാർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

കണ്ണൂർ എംപി കെ സുധാകരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ കൊറോണ പൊസീറ്റീവായി ഡെൽഹി എയിംസിൽ ചികിത്സയിലുണ്ടായിരുന്നു. ഇദ്ദേഹം കഴിഞ്ഞ ദിവസം നെഗറ്റീവായി ഡെൽഹിയിലെ വസതിയിലേക്ക് മാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here