Home Local News വാഹനാപകടത്തിൽ യുവാവിന് പരിക്ക്; വാഹനങ്ങളുടെ കൂട്ടിയിടിയിൽ പാമ്പ് ചത്തു

വാഹനാപകടത്തിൽ യുവാവിന് പരിക്ക്; വാഹനങ്ങളുടെ കൂട്ടിയിടിയിൽ പാമ്പ് ചത്തു

0

തൊടുപുഴ: ബൈക്കിന്റെ വൈസറിൽ ഇരുപ്പുറപ്പിച്ച പാമ്പുമായി സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ചു യുവാവിനു പരിക്ക്. വാഹനങ്ങളുടെ കൂട്ടിയിടിയിൽ പാമ്പ് ചത്തു. പാമ്പ് ബൈക്കിലുള്ള കാര്യം യുവാവിന് അറിയില്ലായിരുന്നു. ഒരു അപകടത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.

കട്ടപ്പന – ഇരട്ടയാർ റോഡിൽ ഇന്നലെ രാവിലെ നടന്ന അപകടത്തിൽ കട്ടപ്പന സ്വദേശി കുഞ്ഞുമോനാണ് (35) പരിക്കേറ്റത്. മോതിരവളയൻ പാമ്പാണ് ബൈക്കിൽ ഉണ്ടായിരുന്നത്.

പാമ്പ് കയറിപറ്റിയ ബൈക്കുമായി അമിത വേഗത്തിലാണ് കുഞ്ഞുമോൻ സഞ്ചരിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തെറ്റായ ദിശയിൽ ബൈക്ക് വരുന്നതു കണ്ട് എതിരെ വന്ന കാർ നിർത്തിയെങ്കിലും അതിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. കാലിനു സാരമായി പരിക്കേറ്റ കുഞ്ഞുമോനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശം പൂർണമായി തകർന്നു. ബൈക്ക് റോഡിൽ നിന്നു മാറ്റുന്നതിനിടെയാണ് തകർന്ന വൈസറിനുള്ളിൽ ചത്ത നിലയിൽ പാമ്പിനെ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here