Home Local News ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭനന്ദിക്കുന്നുവെന്ന് മന്ത്രി ശൈലജ

ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭനന്ദിക്കുന്നുവെന്ന് മന്ത്രി ശൈലജ

0

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമാർശം നടത്തിയ വിജയ് പി നായർക്കെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിജയ് പി നായരുടേത് അങ്ങേയറ്റം ഹീനമായ പ്രവർത്തിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിഷേധ മാർഗത്തേക്കുറിച്ച് പീന്നീട് ചിന്തിക്കാമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

ഭാഗ്യലക്ഷ്മിയും കൂട്ടരും ഇതിനെതിരെ ശക്തമായി പ്രതികരച്ചതിൽ സന്തോഷമുണ്ട്, അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ച മാർഗം പിന്നീട് ചർച്ച ചെയ്യാം. അയാൾ നടത്തിയ അങ്ങേയറ്റത്തെ വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ടയാളുകളെ മാറ്റി നിർത്താൻ സ്ത്രീ-പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണമെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here