പത്തനംതിട്ട : കക്കി – ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിയ്ക്ക് തുറന്നുവിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു . ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്സ് എന്ന തോതില്‍ അധികജലം പമ്ബാ നദിയിലേക്ക് ഒഴുക്കി വിടും.
ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ പരിമിതമായ ജലം മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടിവരുന്നുള്ളൂ.അതിലൂടെ പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുവാന്‍ സാധിക്കും. കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് . I