ന്യൂഡെല്‍ഹി: മധുരപലഹാരങ്ങള്‍ക്കും ഇനി മുതല്‍ കാലാവധി കഴിയുന്ന തീയതിയോ ’ബെസ്റ്റ് ബിഫോര്‍ യൂസ്’ തീയതിയോ (നിശ്ചിത തീയതിക്ക് മുമ്പായി ഉപയോഗിക്കണമെന്ന സൂചന) നിര്‍ബന്ധമാക്കി ഉത്തരവ്. ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റിയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ പറയുന്നു. ഗുണനിലവാരം കുറഞ്ഞ പലഹാരങ്ങളുടെ വില്‍പന തടയുകയാണ് ഉത്തരവിലൂടെ ലക്ഷ്യം വെക്കുന്നത്. പാത്രങ്ങളിലും ട്രേകളിലുമായി പാക്ക് ചെയ്യാതെ വില്‍പനക്കുവയ്ക്കുന്ന പലഹാരങ്ങള്‍ക്കാണ് ‘ബെസ്റ്റ് ബിഫോര്‍ യൂസ്’ തീയതി നിര്‍ബന്ധമാക്കിയിരിക്കുന്നത്.
പാക്ക് ചെയ്ത് വരുന്ന ബ്രാന്‍റഡ് പലഹാരങ്ങളില്‍ നിലവില്‍ ഇത് നല്‍കുന്നുണ്ട്. പലഹാരങ്ങളുടെ നിര്‍മാണ തീയതി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ടെങ്കിലും അത് നിര്‍ബന്ധമാക്കിയിട്ടില്ല.