Home World യു​ക്രെ​യി​നിൽ വ്യോമസേന വിമാനം തകര്‍ന്നുവീണ് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു

യു​ക്രെ​യി​നിൽ വ്യോമസേന വിമാനം തകര്‍ന്നുവീണ് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു

0

കീ​വ്: യു​ക്രെ​യി​നിന്റെ കിഴക്കന്‍ പ്രദേശമായ ഖാര്‍കിവിനു സമീപം വ്യോമസേന വിമാനം തകര്‍ന്നുവീണ് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു. ​അപകടത്തില്‍ രണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതായി യു​ക്രെ​യിന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.21 സൈനിക വിദ്യാര്‍ത്ഥികളും ഏഴ് ജീവനക്കാരുമടക്കം 28 യാ​ത്ര​ക്കാ​രാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് യു​ക്രെ​യി​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ആ​ന്‍റ​ണ്‍ ജെ​റാ​ഷ്ചെ​ങ്കോ പ​റ​ഞ്ഞു.

തകരാറിന്റെ കാരണം ഇപ്പോള്‍ പറയുക അസാധ്യമാണെന്നും വി​മാ​നാ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 8:50 ഓടെ (17:50 ജിഎംടി) ചുഹൂവ് സൈനിക വ്യോമതാവളത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ (1 മൈല്‍) അകലെയാണ് അന്റോനോവ് -26 എന്ന ഗതാഗത വിമാനം തകര്‍ന്നത്. ശനിയാഴ്ച ഈ മേഖലയിലേക്ക് പോകുമെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലന്‍സ്കി പറഞ്ഞു. ദുരന്തത്തിന്റെ എല്ലാ സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കാന്‍ അടിയന്തിരമായി ഒരു കമ്മീഷന്‍ സൃഷ്ടിക്കുന്നു, ‘അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here