ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക നിയമത്തിനെതിരെ രൂക്ഷ വമർശനവുമായി രാഹുൽ ഗാന്ധി. പുതിയ കർഷകനിയമങ്ങൾ കർഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുൽ ഗാന്ധി പഞ്ഞു. വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണച്ച് ഷെയർ ചെയ്ത ട്വീറ്റിലാണ് കേന്ദ്ര സർക്കാരിനെ രാഹുൽ വിമർശിച്ചത്. ജനാധിപത്യ വ്യവസ്ഥിതിക്കെതിരും ഭരണഘടനാവിരുദ്ധവുമായ കരിനിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകർത്തുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇപ്പോൾ അവതരിപ്പിച്ച കർഷകനിയമങ്ങൾ നമ്മുടെ കർഷകരെ അടിമകളാക്കുമെന്നുെ രാഹുൽ ഗാന്ധി ട്വീറ്റിൽ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടിയെ പുതിയ ബില്ലുകളുമായി താരതമ്യപ്പെടുത്തി, ഭാരത് ബന്ദിനെ അനുകൂലിക്കുന്ന ഹാഷ്ടാഗോട് കൂടിയാണ് രാഹുലിന്റെട്വീറ്റ്.