തിരുവനന്തപുരം: കട്ടപ്പുറത്ത് കിടക്കുന്ന ബസ്സുകള്‍ ഉപയോഗപ്പെടുത്തി ലാഭം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി കെഎസ്‌ആര്‍ടിസി. ഇത്തരം ബസ്സുകള്‍ രൂപമാറ്റം വരുത്തി ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനുള്ള സംവിധാനമാണ് ആലോചനയിലുള്ളത്.
ഫുഡ് ട്രക് എന്ന് പേരിട്ടിട്ടുളള ഈ പദ്ധതി ആദ്യം 10 ബസ്സുകള്‍ ഉപയോഗപ്പെടുത്തിയാണ് ആരംഭിക്കുക. ഇതിന് മില്‍മയുമായി കരാറിലെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇതുവഴി സാധിക്കും.മില്‍മയുമായി ചേര്‍ന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്.