ഇന്ത്യ വികസിപ്പിച്ച ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈൽ ‘പൃഥ്വി’ വിജയകരമായി പരീക്ഷിച്ചു

ബാലസോർ: സ്വന്തമായി വികസിപ്പിച്ചെടുത്ത ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈൽ ‘പൃഥ്വി’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആണവ പോർമുന വഹിക്കാൻ ശേഷയുള്ള ഭൂതല- ഭൂതല മിസൈലായ പൃഥ്വിയുടെ പരീക്ഷണം ഒഡീഷയിലെ ബാലസോർ തീരത്ത് നിന്നായിരുന്നു. സ്ട്രാറ്റജിക് മിഷൻ കമാൻഡ് നിശ്ചയിച്ചിട്ടുള്ള എല്ലാ ദൗത്യ ലക്ഷ്യങ്ങളിലും മിസൈൽ വിജയം നേടിയെന്നാണ് റിപ്പോർട്ട്.

കരസേനയുടെ പ്രായോഗിക പരീക്ഷണത്തിൻ്റെ ഭാഗമായാണ് ഭാഗമായി ഒഡീഷയിലെ കേന്ദ്രത്തിൽ നിന്ന് പൃഥ്വി മിസൈലിന്റെ രാത്രികാല പരീക്ഷണ പരീക്ഷണം ഇന്ത്യ നടത്തിയത്. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് മിസൈലിന് 350 കിലോമീറ്റർ ദൂരമുണ്ട്. ഐടിആറിന്റെ വിക്ഷേപണ സമുച്ചയം -3 ൽ നിന്നുള്ള ഒരു മൊബൈൽ ലോഞ്ചറിൽ നിന്നാണ് മിസൈൽ പ്രയോഗിച്ചത്.

ഇപ്പോൾ നടന്നത് മിസൈലിന്റെ വിവിധ സാഹചര്യങ്ങളിലെ കാര്യക്ഷമത പരിശോധിക്കുന്നതിനുള്ള പരീക്ഷണമായിരുന്നു.
ആണവായുധങ്ങൾ വഹിക്കാൻ ഈ മിസൈലിന് കഴിവുണ്ട്. റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സംവിധാനങ്ങൾ, ടെലിമെട്രി കേന്ദ്രങ്ങൾ എന്നിവയാണ് മിസൈലിന്റെ വിക്ഷേപണ പാത നിരീക്ഷിച്ചത്. ഈ മാനദണ്ഡങ്ങളിലെല്ലാം മിസൈൽ പരീക്ഷണ വിജയം കൈവരിച്ചു.

ഈ വർഷം നവംബർ 20 നാണ് പൃഥ്വി -2 ന്റെ അവസാന രാത്രി പരീക്ഷണം. 500 മുതൽ 1,000 കിലോ ഗ്രാം വരെ ആയുധം വഹിക്കാൻ കഴിവുള്ള പൃഥ്വി -2ന് ദ്രവ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിനുകളാണ് ഉള്ളത്.