Home Local News ആലപ്പുഴയിൽ നെടുമുടി പാലത്തിനു സമീപം ചൂണ്ടയിട്ട രണ്ടുപേർ മുങ്ങി മരിച്ചു

ആലപ്പുഴയിൽ നെടുമുടി പാലത്തിനു സമീപം ചൂണ്ടയിട്ട രണ്ടുപേർ മുങ്ങി മരിച്ചു

0

ആലപ്പുഴ: നെടുമുടി പാലത്തിനു സമീപം പമ്പയാറ്റിൽ‍ ചൂണ്ടയിടുന്നതിനിടെ രണ്ടുപേർ മുങ്ങി മരിച്ചു. ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമൽ ഭവനത്തിൽ ആന്റണിയുടെ മകൻ വിമൽ രാജ് (40), വിമൽരാജിന്റെ സഹോദരന്റെ മകൻ ബെനഡിക്ട് (16) എന്നിവരാണു മരിച്ചത്. നെടുമുടിയിലെ ബന്ധുവീട്ടിലെത്തിയതാണ് ഇവർ.

മീൻ പിടിക്കുന്നതിനിടെ ചൂണ്ട ഉടക്കിയപ്പോൾ ആറ്റിലിറങ്ങിയ ഇവർ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. ആറ്റിൽ വെള്ളക്കൂടുതലുണ്ടായിരുന്നതിനാൽ താന്നു പോയ ഇവരെ രക്ഷിക്കാൻ കഴിഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here