Home Covid-19 നടൻ വിജയകാന്തിന് കൊറോണ സ്ഥിരീകരിച്ചു

നടൻ വിജയകാന്തിന് കൊറോണ സ്ഥിരീകരിച്ചു

0

ചെന്നൈ : തമിഴ് സിനിമ നടൻ വിജയകാന്തിന് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ചെന്നൈ മനപാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി നേതാവ് കൂടിയായ വിജയകാന്തിനെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ ചികിത്സതേടിയത്. ഇതിനോടൊപ്പം കൊറോണ പരിശോധനയും നടത്തുകയായിരുന്നു.

വർഷങ്ങളായി നിരവധി അസുഖങ്ങൾക്ക് ചികിത്സയിലാണ് താരം. എന്നാൽ, ആശുപത്രി വൃത്തങ്ങൾ കൊറോണ ബാധ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം താരത്തിനെ ആരാധകർ വിജയകാന്തിന്റെ ആരോഗ്യത്തിനു വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
2010ൽ പുറത്തിറങ്ങിയ വിരുദഗിരി ആണ്
വിജയകാന്ത് നായകനായെത്തിയ അവസാന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here