Home Local News ചോരയിൽ കുളിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം; അതിക്രൂരമായി അടിച്ചു കൊന്നതെന്ന് സംശയം

ചോരയിൽ കുളിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം; അതിക്രൂരമായി അടിച്ചു കൊന്നതെന്ന് സംശയം

0

കൊച്ചി: വൈപ്പിനിൽ റോഡിൽ അതിക്രൂരമായി അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവാവിൻ്റെ മൃതദേഹം കാണപ്പെട്ടു. വൈപ്പിൻ – കഴുപ്പിള്ളി പള്ളത്താംകളങ്ങര ബീച്ച് റോഡിൽ ട്രാൻസ്ഫോർമറിനടുത്താണ് 25 വയസ് പ്രായം തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം നടുറോഡിൽ കാണപ്പെട്ടത്.

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ ഇതുവഴി വന്ന മത്സ്യതൊഴിലാളികളാണ് മരിച്ച നിലയിലുള്ള യുവാവിൻ്റെ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ബർമൂഡയും, ഷർട്ടുമാണ് വേഷം. തലയ്ക്കും കൈക്കും അടിയേറ്റ പാടുകളുകളോടെയായിരുന്നു മൃതദേഹം.

സമീപത്ത് ശീമക്കൊന്നയുടെ വടികളും, പൊട്ടിയ ട്യൂബ് ലൈറ്റ് കഷണങ്ങളും ചിതറി കിടക്കന്നതിനാൽ ഇവ ഉപയോഗിച്ച് യുവാവിനെ ആരെങ്കിലും അടിച്ചു കൊന്നതാകാമെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here