Home Covid-19 മുതിർന്ന സിനിമാതാരം ആശാലത വാബ്ഗനോക്കർ കൊറോണ ബാധിച്ച് അന്തരിച്ചു

മുതിർന്ന സിനിമാതാരം ആശാലത വാബ്ഗനോക്കർ കൊറോണ ബാധിച്ച് അന്തരിച്ചു

0

മുംബെെ: മുതിർന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കർ (79) കൊറോണ ബാധിച്ച് അന്തരിച്ചു. ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് അസ്വസ്ഥത തയുണ്ടായത്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

സെപ്റ്റംബർ 17 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആശലതയെ പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഷൂട്ടിങിൽ പങ്കെടുത്ത ഇരുപതോളം പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ലത മങ്കേഷ്കർ ഉൾപ്പെടെയുള്ള പ്രമുഖർ
ആശാലതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

നിരവധി മറാത്തി, ഹിന്ദി ചിത്രങ്ങളിലും നാടകങ്ങളിലും ആശാലത അഭിനയിച്ചിട്ടുണ്ട്.
അങ്കുഷ്, അഹിസ്റ്റ അഹിസ്റ്റ, വോ സാത് ദിൻ, എന്നിവയാണ് ആശാലത അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here