Home Local News ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ചേ​ന്നോ​ത്തി​ന് ജന്മനാടിൻ്റെ യാത്രാമൊഴി

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ചേ​ന്നോ​ത്തി​ന് ജന്മനാടിൻ്റെ യാത്രാമൊഴി

0

ചേർത്തല: കാലം ചെയ്ത ജ​പ്പാ​നി​ലെ അ​പ്പ​സ്‌​തോ​ലി​ക് നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ചേ​ന്നോ​ത്തി​ന്‍റെ മൃതസംസ്ക്കാര ശുശ്രൂഷകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തി. മാ​തൃ ഇ​ട​വ​ക​യാ​യ കോ​ക്ക​മം​ഗ​ലം സെ​ന്റ് തോ​മ​സ് പ​ള്ളി​യി​യുടെ അക​ത്തു പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച ക​ല്ല​റ​യി​ലാ​ണു പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ഭൗ​തി​ക​ദേ​ഹം ക​ബ​റ​ട​ക്കിയത്. സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി മൃ​ത​സം​സ്‌​കാ​ര​ത്തി​ന്റെ സ​മാ​പ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ചൊവ്വാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ​ദി​വ്യ​ബ​ലി​യോ​ടു കൂ​ടി സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ വി​കാ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്റ​ണി ക​രി​യി​ലി​ന്റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യി​ല്‍ പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് സ​ന്ദേ​ശം ന​ല്‍​കി. ഫ്രാൻസിസ് മാർപാപ്പായുടെ അനുശോചന സന്ദേശം പള്ളിയിൽ വായിച്ചു.

ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ദേവാലയത്തിലെത്തി മാർ ചേന്നോത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ കൊറോണ പ്രോട്ടോക്കോൾ പാലിച്ച് മാർ ചേന്നോത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ അനുശോചനം അറിയിച്ചു.

കഴിഞ്ഞ ദിവസം ജപ്പാനിൽ നിന്ന് കൊണ്ടു വന്ന് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷിച്ച ഭൗ​തി​ക​ദേ​ഹം രാ​വി​ലെ ആ​ശു​പ​ത്രി ചാ​പ്പ​ലി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചശേഷം എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വച്ചിരുന്നു. അനേകം വിശ്വാസികൾ മാർ ചേന്നോത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയിരുന്നു. പിന്നീടാണ് ​ഭൗ​തി​ക​ദേ​ഹം ജന്മനാടായ ചേ​ര്‍​ത്ത​ല കോ​ക്ക​മം​ഗ​ല​ത്തു​ള്ള മാ​ര്‍ ചേ​ന്നോ​ത്തി​ന്റെ വ​സ​തി​യി​ൽ കൊണ്ടുവന്നത്. ബന്ധുക്കളും നാട്ടുകാരും പ്രിയപ്പെട്ട മാർ ചേന്നോത്തിന് കണ്ണീരിൽ കുതിർന്ന യാത്രായയപ്പ് നൽകി.ഇതിന് ശേഷമായി മൃതസംസ്ക്കാര ശുശ്രൂഷകൾ

മേ​യ് എ​ട്ടി​നു​ണ്ടാ​യ പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ര്‍ ചേ​ന്നോ​ത്ത്, ക​ഴി​ഞ്ഞ ഏ​ഴി​നാ​ണു ദി​വം​ഗ​ത​നാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here