Home Covid-19 രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

0

ന്യൂഡെൽഹി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വന്നു. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലുളള വിദ്യാര്‍ത്ഥിക്കും 50% അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്കൂളിലെത്താം.

പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ രോഗവ്യാപനം കൂടി കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here