Home Covid-19 പാലാരിവട്ടം സി.ഐക്ക് കൊറോണ സ്ഥിരീകരിച്ചു

പാലാരിവട്ടം സി.ഐക്ക് കൊറോണ സ്ഥിരീകരിച്ചു

0

കൊച്ചി: എറണാകുളം പാലാരിവട്ടം സി.ഐക്ക് കൊറോണ സ്ഥിരീകരിച്ചു. സിഐയുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണ്. തുടര്‍ന്ന് എസ്ഐ അടക്കം 20ഓളം പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി.കൊറോണ ബാധിതരുടെ പ്രതിദിന കണക്ക് ജില്ലയില്‍ 500 കടന്നു.

എറണാകുളത്ത് ഇന്നലെ 537 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെയാണ് 499 പേര്‍ക്കും കൊറോണ ബാധിച്ചിരിക്കുന്നത്. രോഗവ്യാപനം അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കൂടുകയാണ്. എറണാകുളം ജില്ലയില്‍ മാത്രം 3823 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here