തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്‌ത മന്ത്രി കെടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ ശ്രമം പുകമറ സൃഷ്‌ടിക്കുവാനാണ്.
അന്വേഷണം വഴി തിരിച്ച് വിടാന്‍ ഇവര്‍ ശ്രമിക്കുകയാണ്. അതല്ല എന്ന് പറയുന്നവന്‍ കണ്ണ് പൊട്ടനായിരിക്കണം.
മന്ത്രി ജലീല്‍ രാജിവയ്‌ക്കേണ്ട. ജലീലിന്റെ രാജി എന്ന ആവശ്യം തന്നെ അപ്രസക്‌തമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ ആറ് മാസമായി ഒരു പുരോഗതിയുമുണ്ടായിട്ടില്ല. അതില്‍ രാഷ്ട്രീയമുണ്ട്. 19 മന്ത്രിമാരെയും ചോദ്യം ചെയ്‌താല്‍ മന്ത്രിസഭ രാജിവയ്‌ക്കണോ?.
സ്വര്‍ണക്കേസ് അന്വേഷണത്തിനായി വിദേശത്തേക്ക് പോയ കേന്ദ്ര ഏജന്‍സിക്ക് ഫ്‌ളൈറ്റ് ചാര്‍ജ് പോയത് മാത്രമാണ് മിച്ചമെന്നും കാനം പറഞ്ഞു. കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രമാണ് മന്ത്രിമാര്‍ രാജിവച്ച ചരിത്രമുള്ളത്. 19 മന്ത്രിമാരെയും ചോദ്യം ചെയ്താല്‍ അതിന്റെ പേരില്‍ എല്ലാവരും രാജിവച്ചാല്‍ സര്‍ക്കാര്‍ തന്നെ താഴെ വീഴില്ലേ. അതാണോ ധാര്‍മികതയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.