Home Covid-19 ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി ക്ക് കൊറോണ സ്ഥിരീകരിച്ചു

ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി ക്ക് കൊറോണ സ്ഥിരീകരിച്ചു

0

ന്യൂഡെൽഹി: കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻകെ പ്രേമചന്ദ്രന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തിന്റെ പരിശോധന നടത്തിയത്. ഇന്ന് ഉച്ചയോടെ വന്ന പരിശോധന ഫലം വന്നതോടെ രോഗം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തെ ഡെൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നു രാവിലെ ഡെൽഹിയിലെ കേരള ഹൗസിന് മുന്നിൽ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിൽ ഇദ്ദേഹവും പങ്കെടുത്തിരുന്നു. ഇതോടെ സമരത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
ഇതിനോടകം 43 എംപി മാർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ പാർലിമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിയാനുള്ള ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട് എന്നാണ് വിവരം.

നേരത്തെ കേരളത്തിൽ മന്ത്രിമാരായ ഇപി ജയരാജൻ, തോമസ് ഐസക് എന്നിവ‍ർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോ​ഗമുക്തി നേടി ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്.കഴിഞ്ഞ ദിവസം അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here