Home Covid-19 സംസ്ഥാനത്ത് ആദ്യമായി കൊറോണ ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു

സംസ്ഥാനത്ത് ആദ്യമായി കൊറോണ ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു

0

തിരുവനന്തപുരം: കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോ. എം എസ് ആബ്ദിനാ (76)ണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വരെ ഇദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം കടുത്തതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തിയിരുന്നത്. ഇന്നുരാവിലെയായിരുന്നുമരണം.ഖബറടക്കം മണക്കാട് വലിയപളളി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 350 ലേറെ ഡോക്ടര്‍മാരാണ് കൊറോണ മൂലം മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here