Home Covid-19 അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന് കൊറോണ സ്ഥിരീകരിച്ചു

അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന് കൊറോണ സ്ഥിരീകരിച്ചു

0

പത്തനംതിട്ട: അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന് കൊറോണ സ്ഥിരീകരിച്ചു. ചിറ്റയം ഗോപകുമാറിന്‍റെ ഭാര്യക്കും രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എംഎൽഎയുടെ ഡ്രൈവർക്കും പിഎക്കും വൈറസ് ബാധിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4644 പേർക്കാണ് കൊറോണ സ്ഥിരികരിച്ചത്. 18 പേരാണ് ഇന്ന് രോ​ഗം ബാധിച്ച് മരിച്ചത്. 37488 പേര്‍ ചികിത്സയിലുണ്ട്. സമ്പര്‍ക്കത്തിലൂടെ 3781 പേര്‍ക്കാണ് രോഗം ബാധിച്ചത് . 498 പേരുടെ ഉടവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവര്‍ത്തകർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. 2862 പേര്‍ രോഗവിമുക്തരായി. ഏറ്റവും അധികം രോഗികൾ തിരുവനന്തപുരത്താണ്. ഇന്ന് 834 പേര്‍ക്ക് രോഗമുണ്ട്. ഇന്നലെ മാത്രം 2016 പേര്‍ രോഗനിരീക്ഷണത്തിലായി.

LEAVE A REPLY

Please enter your comment!
Please enter your name here