ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും.
കൊറോണാനന്തര രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്ത് 2 മുതല്‍ 14 വരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമിത് ഷാ. പിന്നീടും ചികിത്സ തേടേണ്ടിവരുകയായിരുന്നു.