കൊച്ചി: സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോയ്ക്ക് 34.18 കോടി രൂപയുടെ നഷ്ടം. ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹി മെട്രോയുടെ നഷ്ടം ഇതിന്റെ നിരവധി മടങ്ങാണ്. 1609 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. സഭാംഗം ബെന്നി ബെഹന്നാന്റെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. കൊറോണ പശ്ചാത്തലത്തില്‍ നിർത്തലാക്കിയ മെട്രോ സർവീസ് ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഒരാഴ്‌ച്ച് മുമ്പാണ് തുടങ്ങിയത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 25 മുതല്‍ അഞ്ചുമാസ കാലയളവിലാണ് രാജ്യത്ത് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതു കൊച്ചി മെട്രോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. 1200 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കല്‍ ഉള്‍പ്പെടെ ഭാരിച്ച ബാധ്യതയാണ് കൊച്ചി മെട്രോയ്ക്ക് ഉണ്ടായത്. ഇതിന് പുറമേ ട്രാക്കിന്റെ കാര്യക്ഷമത നിലനിര്‍ത്താനും മറ്റും വലിയ തോതിലുള്ള ചെലവും വന്നു.
കൊച്ചി മെട്രോയെ അപേക്ഷിച്ച് വലിയ സാമ്ബത്തിക ബാധ്യതയാണ് ഡെല്‍ഹി മെട്രോയ്ക്ക് ഉണ്ടായത്. 1600 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ബംഗളൂരു മെട്രോ 170, ലക്നൗ 90, ചെന്നൈ 80 എന്നിങ്ങനെയാണ് മറ്റു സുപ്രധാന മെട്രോ സര്‍വീസുകളുടെ ഇക്കാലയളവിലെ നഷ്ടം.
സെപ്റ്റംബര്‍ ഏഴിനാണ് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്. ഹ്രസ്വകാലത്ത് നേരിട്ട ഈ നഷ്ടം സര്‍ക്കാര്‍ സഹായത്തോടെ നികത്താന്‍ കഴിയുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. വരും മാസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ കയറുന്നതോടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.