Home National നരേന്ദ്രമോദിക്ക് ജന്മദിന ആശംസകളറിയിച്ച് നേതാക്കൾ

നരേന്ദ്രമോദിക്ക് ജന്മദിന ആശംസകളറിയിച്ച് നേതാക്കൾ

0

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ാം ജന്മദിനത്തിൽ ആശംസകളറിയിച്ച് നേതാക്കൾ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ മോദിക്ക് ആശംസകൾ നേർന്നു. നയതന്ത്ര- അന്താരാഷ്ട്ര വിഷയങ്ങളില്‍ മുന്നോട്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും പുടിന്‍ അറിയിച്ചു. ഇന്ത്യയിലെ റഷ്യൻ എംബസി ട്വിറ്ററിലൂടെ മോദിക്ക് ആശംസകൾ നേർന്നു.

ഇന്ത്യക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാവരും തന്നെ ഇതിനകം പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരും ആശംസകളുമായി രംഗത്തെത്തി.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇരുനേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി കുറിച്ചു.

ഇന്ത്യയെ ശക്തവും, സുരക്ഷിതവും, സ്വാശ്രയമാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കി വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി രാജ്യത്തെ പൗരന്മാരോടൊപ്പം ഞാനും ആഗ്രഹിക്കുകയാണ് എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here