മധ്യപ്രദേശ്: കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സൂക്ഷിക്കണമെന്നും നിരീക്ഷണത്തില്‍ പോകണമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
നേരത്തെ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ശ്രീപദ് നായിക്, ധര്‍മേന്ദ്ര പ്രധാന്, കൈലാഷ് ചൗധരി, അര്ജുന് റാം, ഗജേന്ദ്ര ഷെഖാവത്, സുരേഷ് അന്ഗാഡി എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.