ന്യൂഡെൽഹി: പട്രോളിങ് നടത്തുന്നിതിൽനിന്ന് ഇന്ത്യൻ സൈന്യത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷം സംബന്ധിച്ച് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷം സംബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താൻ ചൈന ഇന്ത്യൻ സൈനികരെ അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പട്ടാളക്കാരെ തടയാൻ ആർക്കും സാധിക്കില്ലെന്നും ചൈനയുടെ സമീപനമാണ് അവരുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. നിരന്തരം ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്ത്യയുടെ പരമ്പരാഗത അതിര്‍ത്തി സംബന്ധിച്ച കാഴ്ചപ്പാടുകളെ അംഗീകരിക്കാന്‍ ചൈന തയ്യാറല്ല.
യഥാര്‍ത്ഥ നിയന്ത്രണ രേഖ എന്നതില്‍ ലഡാക്കിലെ പല പ്രദേശങ്ങളിലും ഉള്ള അവ്യക്തത മുതലെടുക്കാനാണ് ചൈന കാലങ്ങളായി ശ്രമിക്കുന്നതെന്നും പ്രതിരോധമന്ത്രി സഭയില്‍ പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ചൈന 38,000 ചതുരശ്ര കിലോമീറ്റർ അനധികൃത അധിനിവേശത്തിലാണ്.
ജൂൺ 15 ന് കേണൽ സന്തോഷ് ബാബുവും 19 ധീരരായ സൈനികരും ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയെ സമാക്ഷിക്കുന്നതിനായി സ്വന്തം ജീവൻ ത്യാഗം ചെയ്തു. സേനകളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി തന്നെ ലഡാക്ക് നേരിട്ട് സന്ദർശിച്ചിരുന്നു. സമാധാനപരമായ സഹചര്യം ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിലും എല്ലാ അനിശ്ചിതത്വങ്ങളെയും നേരിടാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.