Home Covid-19 സംസ്ഥാനത്ത് കൊറോണ വ്യാപനം ഉയർന്ന നിലയിൽ; കരുതലില്ലെങ്കിൽ ഇനി വരുന്നത് പൊട്ടിതെറിയുടെ ദിനങ്ങൾ

സംസ്ഥാനത്ത് കൊറോണ വ്യാപനം ഉയർന്ന നിലയിൽ; കരുതലില്ലെങ്കിൽ ഇനി വരുന്നത് പൊട്ടിതെറിയുടെ ദിനങ്ങൾ

0

തിരുവനന്തപുരം: കൊറോണ വ്യാപനം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന നിലയിലെത്തി. ഏറ്റവും ഉയർന്ന പ്രതിദിന വർധന. ക്രമേണ ഉയരുന്ന രോഗവ്യാപനം വ്യാഴാഴ്ച നാലായിരം കടന്നതോടെ വരും ദിവസങ്ങൾ കൂടുതൽ കരുതലോടെ നീങ്ങിയില്ലെങ്കിൽ ഇനി പൊട്ടിതെറിയുടെ ദിനങ്ങളാകും. കേരളത്തില്‍ വ്യാഴാഴ്ച 4351 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഗ്രാഫ് ചെറുതായി ദിവസം തോറും ഉയരുന്നത് ചെറുതായി കണ്ട് പുറത്തിറങ്ങി അശ്രദ്ധയോടെ നീങ്ങുന്നവർ രോഗവ്യാപനം മറക്കുകയാണ്.

ആറു ജില്ലകളിൽ 300 ന് മുകളിലാണ് രോഗബാധിതർ.34,314 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.87,345 പേര്‍ ഇതുവരെ കൊറോണ മുക്തി നേടി.

ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്നത് ആരോഗ്യ മേഖലയിലും ആശങ്ക വളർത്തുകയാണ്. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 16, തിരുവനന്തപുരം 15, കാസര്‍ഗോഡ് 12, തൃശൂര്‍, കണ്ണൂര്‍ 8 വീതം,
കൊല്ലം, പാലക്കാട്, മലപ്പുറം 3, ആലപ്പുഴ 2, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.10 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 489 ആയി.

സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധയുണ്ടായത് – 820 പേർക്ക് വൈറസ് ബാധയുണ്ടായി. കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 141 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം 804, കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂര്‍ 285, കാസര്‍ഗോഡ് 278, കണ്ണൂര്‍ 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 547, കൊല്ലം 325, പത്തനംതിട്ട 102, ആലപ്പുഴ 196, കോട്ടയം 120, ഇടുക്കി 47, എറണാകുളം 357, തൃശൂര്‍ 140, പാലക്കാട് 114, മലപ്പുറം 214, കോഴിക്കോട് 275, വയനാട് 79, കണ്ണൂര്‍ 97, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

LEAVE A REPLY

Please enter your comment!
Please enter your name here