Home Covid-19 കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊറോണ; പൊലീസുകാർ നിരീക്ഷണത്തിൽ പോയി; സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കെകെ ശൈലജ

കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊറോണ; പൊലീസുകാർ നിരീക്ഷണത്തിൽ പോയി; സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കെകെ ശൈലജ

0

കണ്ണൂർ: കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരങ്ങളെ നേരിട്ട ടൗൺ സ്റ്റേഷനിലെ പൊലീസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. മയ്യിൽ സ്വദേശിയാണ് ഇയാൾ. ഇതേ തുടർന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാർ നിരീക്ഷണത്തിൽ പോയി. സ്റ്റേഷൻ അണുവിമുക്തമാക്കി.

അതിനിടെ, സംസ്ഥാനത്ത് ഉടനീളം അരങ്ങേറുന്ന സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. ഏഴ് മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നൽകി. സമരക്കാരെ പറഞ്ഞ് മനസ്സിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here