തിരുവനന്തപുരം: അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വയം നിരീക്ഷണത്തിൽ പോയി. ഔദ്യോഗിക വസതിയിലിരുന്ന് മന്ത്രി ചുമതലകൾ നിർവഹിക്കും. മറ്റ് പരിപാടികളിൽ അദ്ദേഹം ഓൺലൈനായി പങ്കെടുക്കും.
നേരത്തേ സംസ്ഥാന മന്ത്രിസഭയിൽ രണ്ടംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ആദ്യം കൊറോണ സ്ഥിരീകരിച്ച മന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം രോഗമുക്തനായിരുന്നു.മന്ത്രി ഇ പി ജയരാജനും ഭാര്യയും കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിസയിലാണ്.