Home State കോവളം മുൻ എംഎൽഎ അഡ്വ.ജോർജ് മെഴ്സിയർ അന്തരിച്ചു

കോവളം മുൻ എംഎൽഎ അഡ്വ.ജോർജ് മെഴ്സിയർ അന്തരിച്ചു

0

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ൻ എം​എ​ൽ​എ​യു​മാ​യ അഡ്വ.ജോ​ർ​ജ് മേ​ഴ്സി​യ​ർ (68) അ​ന്ത​രി​ച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പാറ്റൂർ സെമിത്തേരിയിൽ.

2006ലാ​ണ് കോ​വ​ളത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​മാ​ണ്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ എം.എം ഹസ്സന്‍, വി.എം സുധീരന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here