ഇന്ത്യയിൽ കൊറോണ രോഗികൾ അരക്കോടി കവിഞ്ഞു ; 24 മണിക്കൂറിനിടെ 90,123 പേര്‍ക്ക് രോഗബാധ

ന്യൂഡെല്‍ഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം അരക്കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1290 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കൊറോണ ബാധിതരുടെ എണ്ണം 50,20,360 ആയി ഉയര്‍ന്നു. ഇതില്‍ 9,95,933 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

39,42,361 പേര്‍ക്ക് അസുഖം ഭേദമായി. ആകെ മരണം 82,066 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.