തിരുവനന്തപുരം: കുട്ടികളിലെ കാന്‍സര്‍ ചികിത്സയ്ക്കായി പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് സജ്ജമായി. 11.39 കോടി രൂപ ചിലവിലാണ് നിര്‍മാണം പൂര്‍ത്തിയായത്. കുട്ടികളുടെ അര്‍ബുദ ചികിത്സക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണിത്. തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
കുട്ടികളുടെ കാന്‍സര്‍ ചികിത്സ വളരെ അധികം കാഠിന്യമേറിയതും ദൈര്‍ഘ്യമേറിയതുമാണ്. കുട്ടികളുടെ ചികിത്സക്കൊപ്പം മാതാപിതാക്കളും മാനസിക സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. കൂടാതെ ചികിത്സ കാലങ്ങളില്‍ സ്വന്തം വീടിന്റെ അന്തരീക്ഷത്തില്‍ നിന്നും ദീര്‍ഘകാലം മാറി നില്‍ക്കേണ്ടി വരുന്നു എന്നുള്ളതും കുട്ടികളെയും മുതിര്‍ന്നവരെയും മാനസികമായും ശാരീരികമായും തളര്‍ത്തുന്നതാണ്.
ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടാണ് പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് രൂപകല്പന ചെയ്യിതിരിക്കുന്നത്”-മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുട്ടികളില്‍ കണ്ടുവരുന്ന കാന്‍സര്‍ ചികില്‍സിച്ചാല്‍ പരിപൂര്‍ണമായി ഭേദമാകുന്നവയാണ്. കുട്ടികളുടെ കാന്‍സര്‍ ചികിത്സ വളരെ അധികം കാഠിന്യമേറിയതും ദൈര്‍ഘ്യമേറിയതുമാണ്. കുട്ടികളുടെ ചികിത്സക്കൊപ്പം മാതാപിതാക്കളും മാനസിക സാമ്ബത്തിക ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. കൂടാതെ ചികിത്സ കാലങ്ങളില്‍ സ്വന്തം വീടിന്റെ അന്തരീക്ഷത്തില്‍ നിന്നും ദീര്‍ഘകാലം മാറി നില്‍ക്കേണ്ടി വരുന്നു എന്നുള്ളതും കുട്ടികളെയും മുതിര്‍ന്നവരെയും മാനസികമായും ശാരീരികമായും തളര്‍ത്തുന്നതാണ്.
ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടാണ് പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് രൂപകല്പന ചെയ്യിതിരിക്കുന്നത്.