സാന്‍ ഫ്രാന്‍സിസ്കോ: തദ്ദേശ തിരഞ്ഞെടുപ്പില്‍ 16 വയസ്സ് മുതലുള്ള കുട്ടികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കാനൊരുങ്ങി സാന്‍ ഫ്രാന്‍സിസ്കോ. ഇതിന് നവംബറില്‍ സംസ്‌ഥാനം ബാലറ്റ് രേഖപ്പെടുത്തും. ഈ നിര്‍ദ്ദേശം പാസായാല്‍, 16, 17 വയസുള്ള കുട്ടികള്‍ക്ക് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുന്ന ആദ്യത്തെ പ്രധാന യുഎസ് നഗരമായി സാന്‍ ഫ്രാന്‍സിസ്കോ മാറും.
വോട്ടിംഗ് പ്രായം കുറയ്ക്കുന്നത് ആജീവനാന്ത വോട്ടിംഗ് ശീലമുണ്ടാക്കുമെന്നാണ് ഇതിനായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
‘വോട്ടിംഗ് പ്രായം കുറയ്ക്കുന്നത് വോട്ടര്‍മാരുടെ എണ്ണം ദീര്‍ഘകാലത്തേക്ക് വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ പൗരന്മാരെ അവരുടെ സര്‍ക്കാരുമായി ബന്ധപ്പെടുത്തുന്നതിനും ജനങ്ങളെ മികച്ച രീതിയില്‍ സേവിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിനും ഇടയാക്കും’ എന്ന് വോട്ട് 16 എസ്‌എഫ് അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
അതേസമയം, 16 ഉം 17 ഉം വയസുള്ള കുട്ടികള്‍ക്ക് വോട്ടിംഗ് ബൂത്തില്‍ യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് ഈ നീക്കത്തെ എതിര്‍ക്കുന്നവരെയുടെ അഭിപ്രായം. റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകനും കൊളറാഡോ കോളേജിലെ സീനിയറുമായ നേറ്റ് ഹോച്ച്‌മാന്‍, ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നില്ല, ‘നല്ല ഭരണം എങ്ങനെയുണ്ടെന്ന്’ അറിയാനുള്ള അനുഭവം ചെറുപ്പക്കാര്‍ക്ക് ഇല്ലന്നാണ് ഹോച്ച്‌മാന്റെ പക്ഷം.