Home Local News വിവാഹം കഴിക്കാൻ കാമുകൻ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു; നഴ്സിംഗ് വിദ്യാർഥി ജീവനൊടുക്കി

വിവാഹം കഴിക്കാൻ കാമുകൻ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു; നഴ്സിംഗ് വിദ്യാർഥി ജീവനൊടുക്കി

0

ആലപ്പുഴ: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കാമുകന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ആറാട്ടുപുഴ സ്വദേശിനിയായ 21 കാരി ജീവനൊടുക്കി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ബിഎസ്‌സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ അര്‍ച്ചന(21) യാണ് വിഷക്കായ കഴിച്ച് വീട്ടില്‍ ജീവനൊടുക്കിയത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാന്‍ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. ഇയാള്‍ മറ്റൊരു സുഹൃത്ത് വഴി അര്‍ച്ചനയുടെ വീട്ടില്‍ വിവരമറിയിച്ചതോടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ടല്ലൂര്‍ സ്വദേശിയും മുന്‍സഹപാഠിയുമായ യുവാവുമായി അര്‍ച്ചന പ്രണയത്തിലായിരുന്നു. ഇയാള്‍ അര്‍ച്ചനയെ വിവാഹം ചെയ്തുതരണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അര്‍ച്ചനയുടെ വീട്ടുകാരുടെ മറുപടി. ഇരുവരും പ്രണയം തുടര്‍ന്നെങ്കിലും അടുത്തിടെ സ്ത്രീധനത്തെ ചൊല്ലി ബന്ധം ഉലയുകയായിരുന്നു.

അര്‍ച്ചനയെ വിവാഹം കഴിക്കണമെങ്കില്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇത് നല്‍കാന്‍ കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്മാറി. തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞതോടെയാണ് അര്‍ച്ചന ജീവനൊടുക്കിയത്. മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ച്ചന യുവാവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയും സന്ദേശങ്ങളും വീട്ടുകാര്‍ക്ക് ലഭിച്ചത്.

പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തൃക്കുന്നപ്പുഴ പൊലിസിന് കൈമാറിയിട്ടുണ്ടന്ന് ബന്ധുക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here