പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡെൽഹി: പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കം. കൊറോണ പ്രോട്ടോക്കോൾ പാലിച്ച് നാലു മണിക്കൂർ വീതമായിരിക്കും ഇരുസഭകളും പ്രവർത്തിക്കുക. രാവിലെ ഒമ്പത് മണിക്ക് ലോക്സഭയും ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാജ്യസഭയും ചേരും. നാളെ മുതൽ രാവിലെ രാജ്യസഭയും ഉച്ചതിരിഞ്ഞ് ലോക്സഭയും ചേരും.

പ്രണബ് മുഖർജിക്ക് ഇരുസഭകളും ഇന്ന് ആദരാഞ്ജലി അർപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവരുടെ പേര് ദില്ലികലാപത്തിന്റെ കുറ്റപത്രത്തിൽ പരാമർശിക്കുന്ന വിഷയത്തിൽ ബിനോയ് വിശ്വം, കെ.കെ.രാഗേഷ്, എ.എം.ആരിഫ് തുടങ്ങിയവർ നോട്ടീസ് നല്കിയിട്ടുണ്ട്.

അതിർത്തി തർക്കത്തിൽ കോൺഗ്രസും അടിയന്തരപ്രമേയ നോട്ടീസ് നൽകി. അവശ്യ സാധന നിയമ ഭേദഗതി ബില്ലും മന്ത്രിമാരുടെയും എംപിമാരുടെയും ശന്പളം വെട്ടിക്കുറച്ച ഓർഡിനൻസിന് പകരമുള്ള ബില്ലും ഇന്നത്തെ അജണ്ടയിലുണ്ട്.