ന്യൂഡെല്‍ഹി: ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാത്രി നേരിയ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് സിസോദിയ കൊറോണ ടെസ്റ്റിന് വിധേയനാകുകയായിരുന്നു.
ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. “ഇപ്പോൾ പനിയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഇല്ല. ഞാൻ ആരോഗ്യവാനാണെന്നും നിങ്ങളുടെ പ്രാർഥനയും അനുഗ്രഹങ്ങളും ഉള്ളതിനാൽ എത്രയും വേഗം ജോലിയിലേക്ക് മടങ്ങിയെത്തും “. സിസോദിയ ട്വിറ്ററിൽ കുറിച്ചു.