Home National പാർലമെൻ്റ് സമ്മേളനം തുടങ്ങി; 17 ലോക്‌സഭാ എംപിമാർക്ക് കൊറോണ

പാർലമെൻ്റ് സമ്മേളനം തുടങ്ങി; 17 ലോക്‌സഭാ എംപിമാർക്ക് കൊറോണ

0

ന്യൂഡെൽഹി: പാർലമെൻറ് വർഷകാല സമ്മേളനം തുടങ്ങിയതിന് പിന്നാലെ 17 ലോക്‌സഭാ എംപിമാർക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്.
ഇതിലൊരാൾ മീനാക്ഷി ലേഖിയാണ്. ഇന്ന് രാവിലെ പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എംപിമാർക്കും നിർബന്ധിത കൊറോണ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് എംപിമാർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

പാർലമെന്റ് ഹൗസിൽ‍ ഇന്നലെയും ഇന്നുമായാണ് ലോക്‌സഭാ എംപിമാർക്ക് കൊറോണ പരിശോധന നടത്തിയത്. കൊറോണ സ്ഥിരീകരിച്ചിരിക്കുന്ന എംപിമാരിൽ 12 പേർ ബിജെപി അംഗങ്ങളാണ്. രണ്ട് പേർ വൈഎസ്ആർ കോൺഗ്രസ് എംപിമാരും മറ്റുളളവർ ശിവസേന, ഡിഎംകെ, ആർഎൽപി അംഗങ്ങളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here