Home Local News ഹൃദയാഘാതത്തെ തുടർന്ന് യുവ വൈദികൻ ഫാ.ജെയിൻ കാളാംപറമ്പിൽ സിഎംഐ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് യുവ വൈദികൻ ഫാ.ജെയിൻ കാളാംപറമ്പിൽ സിഎംഐ അന്തരിച്ചു

0

ബിജ്നോർ: ഹൃദയാഘാതത്തെ തുടർന്ന് യുവ വൈദികൻ അന്തരിച്ചു. ഉത്തർപ്രദേശിൽ ബിജ്നോർ രൂപതാംഗം നേപ്പാളിൽ ശുശ്രൂഷ ചെയ്തിരുന്ന മലയാറ്റൂർ നീലീശ്വരം കാളാംപറമ്പിൽ വീട്ടിൽ ഫാ.ജെയിൻ കാളാംപറമ്പിൽ (36) സിഎംഐയാണ് അന്തരിച്ചത്. ശനിയാഴ്ച രാത്രി ഹൃദ്രോഗബാധയെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

സംസ്ക്കാരം ബിജ്നോർ സിഎംഐ പ്രൊവിൻഷ്യാൾ ഹൗസിൽ ബിഷപ് മാർ വിൻസന്റ് നെല്ലിയാംപറമ്പിൽ മുഖ്യ കാർമ്മികത്വത്തിൽ നടത്തി. ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബിഷപ് മാർ ജോൺ വടക്കേൽ,സിഎംഐ പ്രൊവിൻഷ്യാൾ ഫാ.ബെന്നി തെറ്റയിൽ , നേപ്പാൾ മിഷൻ കോ-ഓർഡിനേറ്റർ ഫാ.ജോജി വേലിക്കകത്ത് എന്നിവർ സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.

പിതാവ് പരേതനായ ലാസർ കാളാം പറമ്പിൽ. അമ്മ – മറിയം ലാസർ, സഹോദരങ്ങൾ: പോൾസൺ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മലയാറ്റൂർ നീലീശ്വരം ) കെ.എൽ സേവ്യർ, കെ.എൽ സെബാസ്റ്റ്യൻ ( മിലിട്ടറി) കെ.എൽ സബീന, കെ.എൽ റീന.

LEAVE A REPLY

Please enter your comment!
Please enter your name here