Home World സൗദിയില്‍ ഇന്ധന വില പരിഷ്‌കരിച്ചു; പെട്രോളിന് നേരിയ വില വര്‍ധന

സൗദിയില്‍ ഇന്ധന വില പരിഷ്‌കരിച്ചു; പെട്രോളിന് നേരിയ വില വര്‍ധന

0

റിയാദ് : പെട്രോളിന് നേരിയ വില വര്‍ധിപ്പിച്ച് സൗദിയില്‍ ഈ മാസവും ഇന്ധന വില പരിഷ്‌കരിച്ചു. . പ്രതിമാസ ഇന്ധന വില പുനപരിശോധനയുടെ ഭാഗമായി സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്.

91 ഇനം പെട്രോളിന്റെ വില 1.43 റിയാലില്‍ നിന്ന് 1.47 റിയാലായും 95 ഇനത്തിന്റെ വില 1.60 റിയാലില്‍ നിന്ന് 1.63 റിയാലായും ഉയര്‍ത്തിയതായി അരാംകോ അധികൃതര്‍ അറിയിച്ചു.

ഡീസല്‍ ലിറ്ററിന് 52 ഹലാലയും മണ്ണെണ്ണ ലിറ്ററിന് 70 ഹലാലയും പാചകവാതകത്തിന് 75 ഹലാലയുമാണ് പുതുക്കിയ വില. വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here