Home Politics തൻ്റേത് ധർമ്മയുദ്ധമെന്ന് സ്വയം ന്യായീകരിച്ചും മാധ്യമങ്ങളെ വിമർശിച്ചും ജലീൽ

തൻ്റേത് ധർമ്മയുദ്ധമെന്ന് സ്വയം ന്യായീകരിച്ചും മാധ്യമങ്ങളെ വിമർശിച്ചും ജലീൽ

0

മലപ്പുറം: സ്വയം ന്യായീകരിച്ചും മാധ്യമങ്ങളെ വിമർശിച്ചും മന്ത്രി കെ ടി ജലീൽ. ഇഡി ചോദ്യം ചെയ്തതിനെക്കുറിച്ച് ഒന്നും പറയാതെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്ന് മാധ്യമങ്ങളെ ധരിപ്പിച്ച് ഒഴിഞ്ഞുമാറിയ ജലീൽ സ്വന്തം പ്രവൃത്തിക്ക് ന്യായീകരണം നിരത്തി -“പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം”. പരസ്യമായി കള്ളം പറഞ്ഞതിനും ജലീലിൻ്റെ വക ന്യായീകരണമുണ്ട് – മാധ്യമങ്ങൾ കല്ലുവെച്ച നുണകളും കെട്ടുകഥകളും മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുകയാണെന്നും കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താനില്ലെന്നും ജലീൽ പറയുന്നു. താൻ ധർമ്മയുദ്ധം നയിക്കുകയാണെന്ന തരത്തിലാണ് ജലീലിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

ജലീലിൻ്റെ കുറിപ്പ് ഇങ്ങനെ

“അങ്ങാടിയിൽ തോററതിന് അമ്മയോട്

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല.

മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.

ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here