ന്യൂഡെൽഹി: ജഡ്ജിമാർ വില കുറഞ്ഞ ഗോസിപ്പുകളുടെ ഇരയാക്കപ്പെടുകയാണെന്ന വിമർശനവുമായി സുപ്രീം കോടതി ജഡ്ജ് എൻ വി രമണ. സ്വയം പ്രതിരോധത്തിന് ശ്രമിക്കാത്ത ജഡ്ജുമാർക്കെതിരെ സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണം രൂക്ഷമാണെന്നും എൻ വി രമണ കുറ്റപ്പെടുത്തി. പ്രശാന്ത് ഭൂഷൺ വിവാദവുമായി ബന്ധപ്പെടുത്തിയാണ് രമണയുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്.
സുപ്രീം കോടതി ജസ്റ്റിസിനെതിരായ പരാമർശങ്ങൾക്ക് പിന്നാലെ പ്രശാന്ത് ഭൂൽണ് കോടതി ഒരു രൂപ പിഴയിട്ടിരുന്നു. ജഡ്ജിമാർ മാത്രമല്ല അവരുടെ കുടുംബവും നിരന്തരമായ വിമർശനത്തിന് ഇരയാവുന്നതിനാൽ നിരവധി കാര്യങ്ങൾ ത്യാഗം ചെയ്യുന്നുണ്ടെന്നും എൻ വി രമണ കൂട്ടിച്ചേർത്തു. മറ്റേത് ജോലിയേക്കാളും കൂടുതൽ ത്യാഗമാണ് ജഡ്ജിമാർക്ക് ചെയ്യേണ്ടി വരാറുള്ളതെന്നും എൻ വി രമണ പറയുന്നു.
ജഡ്ജിമാർ അവരുടെ ദന്ത ഗോപുരങ്ങളിൽ ആഡംബരത്തെോടെ ജീവിക്കുന്നതായാണ് മിക്ക ആളുകളും ധരിച്ച് വച്ചിട്ടുള്ളത്. ഇത് തെറ്റിധാരണയാണ്. സാധാരണക്കാരെ പോലെ തന്നെയാണ് അവരുടേയും ജീവിതം. ജഡ്ജിമാരുടെ സംസാര സ്വാതന്ത്ര്യം അതേ നിയമം വച്ച് തന്നെയാണ് തടപ്പെട്ടിട്ടുള്ളതെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോംബ്ഡെ പ്രതികരിച്ചത്.
വിരമിച്ച മുൻ സുപ്രീം കോടതി ജഡ്ജി ആർ ഭാനുമതിയുടെ നിയമവ്യവസ്ഥ, ജഡ്ജ്, നീതിപാലനം എന്ന ബുക്കിൻ്റെ പ്രകാശന ചടങ്ങിനിടെയാണ് ഇരുവരുടേയും പ്രതികരണം.