സംസ്ഥാനത്ത് കൊറോണ ബാധിച്ച് മൂന്ന് പേർകൂടി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് പേർ കൂടി കൊറോണ ബാധിച്ച് മരിച്ചു. കണ്ണൂർ എടക്കാട് സ്വദേശി പ്രമോദ്, കണ്ണൂർചാലക്കര സ്വദേശി അഹമ്മദ്, വടകര പുതുപ്പണം സ്വദേശി അബ്ദുൾ കരീം എന്നിവരാണ് മരിച്ചത്. മൂവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

പ്രമോദ് കരൾ രോഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്നു. അഹമ്മദ് വൃക്ക രോഗിയായിരുന്നു. അബ്ദുൾ കരീമും വൃക്കരോ​​ഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് 14 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സർക്കാർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആകെ കൊറോണ മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണെന്നും സർക്കാർ അറിയിച്ചു. സെപ്റ്റംബർ 5ന് മരണമടഞ്ഞ തൃശൂർ വരാന്തറപള്ളി സ്വദേശി തങ്കപ്പൻ (67), സെപ്റ്റംബർ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവൻമുഗൾ സ്വദേശി കൃഷ്ണൻ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബർ 4ന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നൻ നാടാർ (73), സെപ്റ്റംബർ 6ന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്‌നകുമാർ (66), സെപ്റ്റംബർ 7ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ.എ. മോഹനൻ (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വിൽഫ്രെഡ് (56), സെപ്റ്റംബർ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി സുധാകരൻ (62), എറണാകുളം പറവൂർ സ്വദേശിനി സുലോചന (62), സെപ്റ്റംബർ 9ന് മരണമടഞ്ഞ തിരുവനന്തപുരം വർക്കല സ്വദേശി രാമചന്ദ്രൻ (42), ആഗസ്റ്റ് 16ന് മരണമടഞ്ഞ പാലക്കാട് അട്ടപ്പാലം സ്വദേശി ചാമിയാർ (94) എന്നിവരുടേതാണ് കൊറോണ മരണമാണെന്ന് ഇന്ന് സർക്കാർ സ്ഥിരീകരിച്ചത്.